ജീവനക്കാര്‍ക്ക് ഓഹരികള്‍ സൗജന്യമായി വിതരണം ചെയ്ത് വര്‍മ ഹോംസ്
Tuesday, April 22, 2025 2:23 AM IST
കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ വര്‍മ ഹോംസ്, ജീവനക്കാര്‍ക്കായി കമ്പനിയുടെ ഓഹരികള്‍ സൗജന്യമായി വിതരണം ചെയ്തു.
അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 17 ജീവനക്കാര്‍ക്കാണ് വിഷുക്കൈനീട്ടമായി ഓഹരികള്‍ നല്‍കിയത്.
വരുംവര്‍ഷങ്ങളിലും അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഓഹരികള്‍ നേടാന്‍ അര്‍ഹതയുണ്ടാവുമെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ അറിയിച്ചു.