സിയാലിന്‍റെ 0484 എയ്റോ ലോഞ്ച് ഇന്ന് അനാവരണം ചെയ്യും
സിയാലിന്‍റെ 0484 എയ്റോ ലോഞ്ച്  ഇന്ന് അനാവരണം ചെയ്യും
Sunday, September 1, 2024 12:25 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കിവ​​രു​​ന്ന ഏ​​ഴു മെ​​ഗാ പ​​ദ്ധ​​തി​​ക​​ളി​​ൽ നാ​​ലാ​​മ​​ത്തെ പ​​ദ്ധ​​തി​​യാ​​യ 0484 എ​​യ്റോ ലോ​​ഞ്ചി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും.

മി​​ത​​മാ​​യ മ​​ണി​​ക്കൂ​​ർ നി​​ര​​ക്കു​​ക​​ളി​​ൽ പ്രീ​​മി​​യം എ​​യ​​ർ​​പോ​​ർ​​ട്ട് ലോ​​ഞ്ച് അ​​നു​​ഭ​​വ​​മാ​​ണ് 0484 എ​​യ്റോ ലോ​​ഞ്ചി​​ലൂ​​ടെ യാ​​ത്ര​​ക്കാ​​ർ​​ക്ക് സാ​​ധ്യ​​മാ​​കു​​ന്ന​​ത്.

സെ​​ക്യൂ​​രി​​റ്റി ഹോ​​ൾ​​ഡ് മേ​​ഖ​​ല​​യ്ക്കു പു​​റ​​ത്താ​​യ​​തി​​നാ​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കും ലോ​​ഞ്ച് സം​​വി​​ധാ​​ന​​ങ്ങ​​ൾ ഉ​​പ​​യു​​ക്ത​​മാ​​ക്കാം. ആ​​ഭ്യ​​ന്ത​​ര-​​അ​​ന്താ​​രാ​​ഷ്‌​​ട്ര ടെ​​ർ​​മി​​ന​​ലു​​ക​​ൾ​​ക്കു സ​​മീ​​പ​​ത്താ​​യാ​​ണ് ലോ​​ഞ്ച് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

അ​​ര​​ല​​ക്ഷം ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍ണ​​ത്തി​​ൽ 37 റൂ​​മു​​ക​​ള്‍, നാ​​ല് സ്യൂ​​ട്ടു​​ക​​ള്‍, മൂ​​ന്ന് ബോ​​ര്‍ഡ് റൂ​​മു​​ക​​ള്‍, ര​​ണ്ട് കോ​​ണ്‍ഫ​​റ​​ന്‍സ് ഹാ​​ളു​​ക​​ള്‍, കോ-​​വ​​ര്‍ക്കിം​​ഗ് സ്പേ​​സ്, ജിം, ​​ലൈ​​ബ്ര​​റി, റ​​സ്റ്റോ​​റ​​ന്‍റ്, സ്പാ, ​​പ്ര​​ത്യേ​​കം ക​​ഫേ ലോ​​ഞ്ച് എ​​ന്നി​​വ​​യെ​​ല്ലാം ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. റെഗു​​ലേ​​റ്റ​​റി അ​​ഥോ​​റി​​റ്റി​​ക​​ളു​​ടെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് ഇ​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കും.


സി​​യാ​​ൽ ടെ​​ർ​​മി​​ന​​ൽ -ര​​ണ്ട് വേ​​ദി​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ വ്യ​​വ​​സാ​​യ മ​​ന്ത്രി അ​​ഡ്വ. പി. ​​രാ​​ജീ​​വ് അ​​ധ്യ​​ക്ഷ​​നാ​​കും. മ​​ന്ത്രി​​മാ​​രാ​​യ കെ. ​​രാ​​ജ​​ൻ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ എ​​ന്നി​​വ​​ർ വി​​ശി​​ഷ്‌​​ടാ​​തി​​ഥി​​ക​​ളാ​​കു​​ന്ന ച​​ട​​ങ്ങി​​ൽ എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ, എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം മ​​റ്റ് പ്ര​​മു​​ഖ​​രും പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.