ആന്‍ഡ്രോയ്ഡ് 14 ക്യുഎല്‍ഇഡി ഗൂഗിള്‍ ടിവി അവതരിപ്പിച്ച് ഇംപെക്സ്
Saturday, August 17, 2024 1:18 AM IST
കൊച്ചി: മുൻനിര ഇന്ത്യന്‍ ബ്രാൻഡായ ഇംപെക്സ് ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 14 ക്യുഎല്‍ഇഡി ഗൂഗിള്‍ ടിവി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.
ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ്, എച്ച്ഡിഎംഐ, ഇആര്ക്, എംഇഎസി ടെക്നോളജികളുടെ സഹായത്തോടെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം ടിവി വാഗ്ദാനം ചെയ്യുന്നതായി കന്പനി അധികൃതർ പറഞ്ഞു.
ഓണത്തിനു മുന്നോടിയായി, 65 ഇഞ്ച്, 75 ഇഞ്ച് സെഗ്മെന്റുകളിലായിരിക്കും ഇംപെക്സ് ഇവോക് ക്യുഎല്‍ഇഡി ഗൂഗിള്‍ ടിവിയുടെ ആന്‍ഡ്രോയ്ഡ് 14 വേര്‍ഷന്‍ പുറത്തിറങ്ങുക.
എല്ലാ പ്രമുഖ ഔട്ട്ലറ്റുകളിലും പ്രീ ബുക്കിംഗ് ആരംഭിച്ചു. 43 ഇഞ്ച്, 55 ഇഞ്ച് സൈസ് ടിവികളും ഉടന്‍ ലഭ്യമാകും. വില 34,990 രൂപ മുതലാണ്. ഈ ഓണം സീസണില്‍ ഒരു ലക്ഷത്തിലധികം ടെലിവിഷനുകള്‍ വില്‍ക്കാനാണു കമ്പനിയുടെ ലക്ഷ്യം.