എൻഎസ്ആർസിഇഎൽ വിമണ്‍ സ്റ്റാർട്ടപ്പ് പ്രോഗ്രാം; എഎംഎ സെഷനിൽ പങ്കെടുക്കാം
Friday, July 19, 2024 11:42 PM IST
തിരുവനന്തപുരം: എൻഎസ്ആർസിഇഎല്ലിന്റെ വിമണ്‍ സ്റ്റാർട്ടപ്പ് പ്രോഗ്രാമിനു മുന്നോടിയായി കേരള സ്റ്റാർട്ടപ്പ് മിഷനും കൊട്ടക് മഹീന്ദ്ര ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ആസ്ക് മി എനിതിംഗ് (എഎംഎ) സെഷനിൽ വനിതാ സംരംഭകർക്കു പങ്കെടുക്കാം.
ഐഐഎം ബാംഗ്ലൂരിൽ (ഐഐഎം ബി) 23ന് ഓണ്‍ലൈനായി നടക്കുന്ന ‘ആസ്ക് മി എനിതിംഗ്’ (എഎംഎ) സെഷനിൽ പങ്കെടുക്കാനാണു വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്ക് അവസരം ലഭിക്കുക.
വിമണ്‍ സ്റ്റാർട്ടപ്പ് പ്രോഗ്രാമിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്ക് ആസ്ക് മി എനിതിംഗ് (എഎംഎ) സെഷൻ സഹായകമാകും. എൻഎസ്ആർസിഇഎല്ലിന്റെ ഇൻകുബേഷൻ പരിപാടിയാണ് വനിതാ സ്റ്റാർട്ടപ്പ് പ്രോഗ്രാം.
വിമണ്‍ സ്റ്റാർട്ടപ്പ് പ്രോഗ്രാം (ഡബ്ളിയുഎസ് പി) സംഘാടകരുമായി നേരിട്ടു സംവദിക്കാൻ സംരംഭകർക്ക് എഎംഎ സെഷനിലൂടെ അവസരം ലഭിക്കും. ഐഐഎം ബിയുടെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററാണ് എൻഎസ്ആർസിഇഎൽ. രജിസ്റ്റർ ചെയ്യുന്നതിന്: https://ksum.in/Ask_ Me_Anything.