സണ്‍ മൊബിലിറ്റി 10,000 ബാറ്ററി സ്റ്റേഷനുകൾ ആരംഭിക്കും
Saturday, June 8, 2024 2:20 AM IST
കൊച്ചി: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 10,000 ബാറ്ററി സ്വാപ്പിംഗ് യൂണിറ്റുകള്‍ (ബാറ്ററി സ്റ്റേഷനുകള്‍) സ്ഥാപിക്കാന്‍ സണ്‍ മൊബിലിറ്റിയും ഇന്ത്യന്‍ ഓയിലും തമ്മില്‍ ധാരണയായി. 40ലേറെ നഗരങ്ങളിലായാണു മൂന്നു വര്‍ഷംകൊണ്ട് 10,000 ബാറ്ററി സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
2030ഓടെ രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി സ്വാപ്പിംഗ് സൗകര്യമായി ഇതു മാറുമെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി വാഹനങ്ങള്‍ക്കായുള്ള സേവനങ്ങളും ഊര്ജസൗകര്യങ്ങളും നല്കുന്ന രാജ്യത്തെ മുന്‍നിരക്കാരാണ് സണ്‍ മൊബിലിറ്റി. ഇന്ത്യന്‍ ഓയിലിന്റെ 37,000ലേറെ പന്പുകളോടനുബന്ധിച്ചാകും സ്വാപ്പിംഗ് യൂണിറ്റുകള്‍ തുടങ്ങുക.