കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ ഷി​​​പ്‌​​യാ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​എ​​​സ്എ​​​ല്‍) പൂ​​​ര്‍​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഉ​​​പ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഉ​​​ഡു​​​പ്പി കൊ​​​ച്ചി​​​ന്‍ ഷി​​​പ്‌​​യാ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന് (യു​​​സി​​​എ​​​സ്എ​​​ല്‍) മു​​​ന്‍​നി​​​ര ഇ​​​ന്ത്യ​​​ന്‍ ട​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​​യ ഓ​​​ഷ്യ​​​ന്‍ സ്പാ​​​ര്‍​ക്കി​​​ള്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ (ഒ​​​എ​​​സ്എ​​​ല്‍) നി​​​ന്ന് മൂ​​​ന്ന് 70 ട​​ൺ ​ബൊ​​​ള്ളാ​​​ര്‍​ഡ് പു​​​ള്‍ എ​​​എ​​​സ്ഡി ട​​​ഗു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ര്‍​ഡ​​​ര്‍ ല​​​ഭി​​​ച്ചു. യു​​​സി​​​എ​​​സ്എ​​​ല്‍ സി​​​ഇ​​​ഒ എ.​ ​​ഹ​​​രി​​​കു​​​മാ​​​റും ഒ​​​എ​​​സ്എ​​​ല്‍ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഹി​​​രേ​​​ഷ​​​ന്‍ ഷാ​​​യും നി​​​ര്‍​മാ​​​ണ ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു.

അ​​​ദാ​​​നി ഹാ​​​ര്‍​ബ​​​ര്‍ സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​പ​​​ക​​​മ്പ​​​നി​​​യാ​​​യ ഒ​​​എ​​​സ്എ​​​ലി​​​നാ​​​യി യു​​​സി​​​എ​​​സ്എ​​​ല്‍ നേ​​​ര​​​ത്തേ ര​​​ണ്ട് 62 ട​​​ണ്‍ ബൊ​​​ള്ളാ​​​ര്‍​ഡ് പു​​​ള്‍ എ​​​എ​​​സ്ഡി ട​​​ഗു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ചു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​വ ഒ​​എ​​​സ്​​​എ​​​ല്‍ പാ​​ര​​​ദ്വീ​​​പ് തു​​​റ​​​മു​​​ഖ​​​ത്തും ന്യൂ ​​​മം​​​ഗ​​​ലാ​​​പു​​​രം തു​​​റ​​​മു​​​ഖ​​​ത്തും വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.


നി​​​ല​​​വി​​​ല്‍ ക​​​രാ​​​ര്‍ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന 70 ട​​​ണ്‍ ബൊ​​​ള്ളാ​​​ര്‍​ഡ് പു​​​ള്‍ ട​​​ഗു​​​ക​​​ള്‍​ക്ക് 33 മീ​​​റ്റ​​​ര്‍ നീ​​​ള​​​വും 12.2 മീ​​​റ്റ​​​ര്‍ ബീ​​​മും 4.2 മീ​​​റ്റ​​​ര്‍ ഡ്രാ​​​ഫ്റ്റും ഉ​​​ണ്ടാ​​​കും. 1838 കി​​​ലോ​​​വാ​​​ട്ടി​​​ന്‍റെ ര​​​ണ്ടു പ്ര​​​ധാ​​​ന എ​​​ന്‍​ജി​​​നു​​​ക​​​ള്‍, 2.7 ടി​​​എം​​​ആ​​​ര്‍ ഡ​​​യ​​​യു​​​ടെ ത്ര​​​സ്റ്റ​​​റു​​​ക​​​ള്‍, 150 കി​​​ലോ​​​വാ​​​ട്ടി​​​ന്‍റെ ഡീ​​​സ​​​ല്‍ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ള്‍, ഫോ​​​ര്‍​വേ​​​ഡ് ടോ​​​വിം​​​ഗ് വി​​​ഞ്ച്, ആ​​​ഫ്റ്റ് വി​​​ഞ്ച്, ഡെ​​​ക്ക് ക്രെ​​​യി​​​ന്‍ (3ടി) ​​​എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.