കോ​ട്ട​യം: ബ​ജാ​ജ് ഫി​ന്‍സെ​ര്‍വ് അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡ് വൈ​വി​ധ്യ​മാ​ര്‍ന്ന നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നി​ടു​ന്ന ബ​ജാ​ജ് ഫി​ന്‍സെ​ര്‍വ് മ​ള്‍ട്ടി അ​സ​റ്റ് അലൊക്കേ​ഷ​ന്‍ ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു.

ഉ​യ​ര്‍ന്ന ഡി​വി​ഡ​ന്‍റ് ഉ​റ​പ്പു​ള്ള ഇ​ക്വി​റ്റി, കാ​ലാ​വ​ധി കാ​ര്യ​ക്ഷ​മ​മാ​യി മാ​നേ​ജ് ചെ​യ്യ​പ്പെ​ടു​ന്ന ഡെ​റ്റ്, ക​മ്മോ​ഡി​റ്റി​ക​ള്‍, റി​യ​ര്‍ എ​സ്റ്റേ​റ്റ്/ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് ട്ര​സ്റ്റു​ക​ള്‍ തു​ട​ങ്ങി വി​വി​ധ ആ​സ്തി​ക​ളി​ലാ​യാ​ണ് ഈ ​ഫ​ണ്ട് നി​ക്ഷേ​പാ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.