ബിഎസ്എൻഎൽ സംരംഭകരെ തേടുന്നു
Friday, April 5, 2024 1:45 AM IST
കൊച്ചി: ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയയിൽ പുതിയ ഭാരത് ഫൈബർ കണക്ഷനുകൾ (ഇന്റർനെറ്റും ഫോണും) നൽകുന്നതിനും നിലവിലുള്ള കോപ്പർ കണക്ഷനുകൾ ഫൈബർ കണക്ഷനാക്കി മാറ്റുന്നതിനും എക്സ്ക്ലൂസീവ് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
എറണാകുളം, ഇടുക്കി ജില്ലാ പരിധിയിലാണ് കണക്ഷനുകൾ നൽകേണ്ടത്. വാട്സ്ആപ് നമ്പർ: 9400488 111.