ഫിന്‍ബുക്ക് ഗ്ലോബല്‍ ഉദ്ഘാടനം ചെയ്തു
Saturday, March 9, 2024 12:17 AM IST
കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ഫിനാന്‍സ്, അക്കൗണ്ടിംഗ് ഔട്ട്സോഴ്സിംഗ് സ്റ്റാര്‍ട്ടപ്പായ ആര്‍എം ഫിന്‍ബുക്ക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്മാന് കെ.പി. പത്മകുമാര്‍ ഉദ്ഘാടനം നിർവഹിച്ചു.
ലോ ആന്‍ഡ് ലോയേഴ്സ് സോളിസിറ്റേഴ്സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു അധ്യക്ഷത വഹിച്ചു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഒരു സംഘമാണ് ഫിന്‍ബുക്ക് ഗ്ലോബലിനു പിന്നില്‍. ബുക്ക് കീപ്പിംഗ്, അക്കൗണ്ടിംഗ് എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.