ലെഗസി പ്ലസ് ഇൻഷ്വറൻസ് അവതരിപ്പിച്ചു
Thursday, February 29, 2024 11:36 PM IST
കൊച്ചി: എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷ്വറൻസ്, നൂതന പങ്കാളിത്ത ഉത്പന്നമായ ലെഗസി പ്ലസ് പുറത്തിറക്കി. ഒരു ഉത്പന്നത്തിലൂടെ രണ്ടുപേർക്ക് ലൈഫ് പരിരക്ഷയും മൂന്നു തലമുറകൾക്ക് വരുമാനവും നൽകുന്നതാണു പദ്ധതി.
ചൈൽഡ് ഫിനാൻഷൽ പ്ലാനിംഗ്, ലെഗസി പ്ലാനിംഗ്, പോളിസി കാലയളവിലെ അടിയന്തര ആവശ്യങ്ങൾ എന്നീ സേവനങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.