ഗിഫ്റ്റ് സിറ്റിയിലെ ആദ്യ ഇടപാടുമായി ഐഒസി ഗ്ലോബല്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ഐഎഫ്എസി ലിമിറ്റഡ്
Saturday, February 3, 2024 1:18 AM IST
കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഐഒസി ഗ്ലോബല്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ഐഎഫ്എസി ലിമിറ്റഡ് (ഐജിസിഎംഐഎല്) തങ്ങളുടെ ആദ്യ ഇടപാട് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ നടത്തി.
ഇന്ത്യന്‍ ഓയിലിന്റെ നിലവിലുള്ള ഇസിബി (എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിംഗ്) ലോണ്‍ റീഫിനാന്‍സ് ചെയ്യുന്നതിനായി സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കില്‍ നിന്ന് 10 കോടി യുഎസ് ഡോളറിന്റെ ലോണ്‍ സമാഹരണത്തിന്റെ ഇടപാടിന്റെ ടേം ഷീറ്റില്‍ ഡയറക്ടര്‍ (ഐജിസിഎംഐഎല്) രുചിര്‍ അഗര്‍വാളും ഡിബിഎസ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് വികാസ് ഓം സഹായും ഒപ്പുവച്ചു.
ഗിഫ്റ്റ് സിറ്റി ചെയര്മാന് ഡോ. ഹസ്മുഖ് ആദിയ, ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ, ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (ഫിനാന്‍സ്) അനുജ് ജെയിന്, ഐജിസിഎംഐഎല് ചെയര്‍മാനും കോര്‍പറേറ്റ് ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ (ഫിനാന്‍സ്) സഞ്ജയ് കൗശല്‍, ഇന്ത്യന്‍ ഓയിലിന്റെ സീനിയര്‍ മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.