കൊ​​ച്ചി: രാ​​ജ്യ​​ത്ത് പാ​​ച​​ക​​വാ​​ത​​ക വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ള്‍ക്ക് വി​​ല കൂ​​ടി. 19 കി​​ലോ​​യു​​ടെ വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റി​​ന് 12.50 രൂ​​പ​​യു​​ടെ വ​​ര്‍ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ 1924.50 രൂ​​പ​​യാ​​യി​​രു​​ന്ന വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ള്‍ക്ക് 1937 രൂ​​പ​​യാ​​യി. ഗാ​​ര്‍ഹി​​ക സി​​ലി​​ണ്ട​​റി​​ന്‍റെ വി​​ല​​യി​​ല്‍ മാ​​റ്റ​​മി​​ല്ല. പു​​തി​​യ നി​​ര​​ക്ക് ഇ​​ന്ന​​ലെ മു​​ത​​ല്‍ പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​ന്നു.

വാ​​ണി​​ജ്യ, ഗാ​​ര്‍ഹി​​ക എ​​ല്‍പി​​ജി സി​​ലി​​ണ്ട​​റു​​ക​​ള്‍ക്കാ​​യു​​ള്ള പ്ര​​തി​​മാ​​സ വി​​ല മാ​​റ്റ​​ങ്ങ​​ള്‍ ഓ​​രോ മാ​​സ​​വും ആ​​ദ്യ​​മാ​​ണു പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. പ്രാ​​ദേ​​ശി​​ക നി​​കു​​തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഗാ​​ര്‍ഹി​​ക പാ​​ച​​ക വാ​​ത​​ക വി​​ല​​യി​​ൽ ഓ​​രോ സം​​സ്ഥാ​​ന​​ത്തും വ്യ​​ത്യാ​​സ​​മു​​ണ്ട്.

ര​​ണ്ടാം മോ​​ദി​​സ​​ര്‍ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന ബ​​ജ​​റ്റ് ഇ​​ന്ന​​ലെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് രാ​​ജ്യ​​ത്തു വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റു​​ക​​ള്‍ക്ക് വി​​ല വ​​ര്‍ധി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ലും വാ​​ണി​​ജ്യ പാ​​ച​​ക​​വാ​​ത​​ക വി​​ല വ​​ര്‍ധി​​പ്പി​​ച്ചി​​രു​​ന്നു. അ​​ന്ന് 102 രൂ​​പ​​യാ​​യി​​രു​​ന്നു വ​​ര്‍ധ​​ന. ഒ​​ക്ടോ​​ബ​​റി​​ലും വാ​​ണി​​ജ്യാ​​വ​​ശ്യ​​ത്തി​​നു​​ള്ള പാ​​ച​​ക​​വാ​​ത​​ക വി​​ല വ​​ര്‍ധി​​പ്പി​​ച്ചി​​രു​​ന്നു.


ഒ​​ക്‌ടോ​​ബ​​റി​​ല്‍ 19 കി​​ലോ​​യു​​ടെ വാ​​ണി​​ജ്യ സി​​ലി​​ണ്ട​​റി​​ന് 209 രൂ​​പ​​യാ​​യി​​രു​​ന്നു കൂ​​ട്ടി​​യ​​ത്. ഇ​​തി​​നു​​പി​​ന്നാ​​ലെ​​യാ​​ണ് ന​​വം​​ബ​​റി​​ലും ഇ​​പ്പോ​​ള്‍ ഫെ​​ബ്രു​​വ​​രി​​യി​​ലും വ​​ര്‍ധ​​ന​​വു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഹോ​​ട്ട​​ല്‍ മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​ര്‍ക്ക് സി​​ലി​​ണ്ട​​ര്‍ വി​​ല വ​​ര്‍ധി​​പ്പി​​ച്ച​​ത് തി​​രി​​ച്ച​​ടി​​യാ​​കും. സെ​​പ്റ്റം​​ബ​​ര്‍ ഒ​​ന്നി​​ന് വാ​​ണി​​ജ്യ സി​​ലി​​ണ്ട​​ര്‍ വി​​ല 160 രൂ​​പ കു​​റ​​ച്ചി​​രു​​ന്നു.