കൊ​​ച്ചി: രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ര്‍ച്ച​​യ്ക്ക് മൂ​​ല്യാ​​ധി​​ഷ്ഠി​​ത പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും നൈ​​പു​​ണ്യവി​​ക​​സ​​ന​​ത്തി​​ലൂ​​ടെ​​യും അ​​വ​​സ​​ര​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്ന ആ​​ഹ്വാ​​ന​​ത്തോ​​ടെ കൊ​​ച്ചി​​യി​​ല്‍ ന​​ട​​ന്നു​​വ​​ന്ന കേ​​ര​​ള മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ (കെ​​എം​​എ) 41-ാം വാ​​ര്‍ഷി​​ക സ​​മ്മേ​​ള​​നം സ​​മാ​​പി​​ച്ചു.

ഇ​​ന്ത്യ​​യെ ആ​​ഗോ​​ള സാ​​മ്പ​​ത്തി​​കശ​​ക്തി​​യാ​​ക്കാ​​നു​​ള്ള ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു സ​​മ്മേ​​ള​​നം രൂ​​പം ന​​ൽ​​കി. വ​​രുംനാ​​ളു​​ക​​ളി​​ൽ ഏ​​റെ നേ​​ട്ടംകൊ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന രാ​​ജ്യം ഇ​​ന്ത്യ​​യാ​​ണെ​​ന്ന നി​രീ​ക്ഷ​ണ​വും സ​​മ്മേ​​ള​​ന​​ത്തി​​ൽ ഉ​​യ​​ർ​​ന്നു. രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച ല​​ക്ഷ്യ​​മാ​​ക്കി കാ​​ഴ്ച​​പ്പാ​​ടി​​ലും ന​​യ​​ങ്ങ​​ളി​​ലും പു​​ന​​ർ​​വി​​ചി​​ന്ത​​നം വേ​​ണ​​മെ​​ന്നും വി​​വി​​ധ സെ​​ഷ​​നു​​ക​​ളി​​ൽ സം​​സാ​​രി​​ച്ച വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

കേ​​ര​​ള​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്ക് ടൂ​​റി​​സം, ഐ​​ടി അ​​ട​​ക്ക​​മു​​ള്ള മേ​​ഖ​​ല​​ക​​ളു​​ടെ പ്രാ​​ധാ​​ന്യ​​വും പു​​തി​​യ മേ​​ഖ​​ല​​ക​​ളു​​ടെ വ​​ള​​ർ​​ച്ച​​യും സ​​മ്മേ​​ള​​നം ച​​ർ​​ച്ച ചെ​​യ്തു.

സ​​മാ​​പ​​നസ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന സെ​​ഷ​​നി​​ൽ ഇ​​റാം ഗ്രൂ​​പ്പ് സി​​എം​​ഡി സി​​ദ്ദി​​ഖ് അ​​ഹ​​മ്മ​​ദ്, ഓ​​സ്‌​​ട്രേ​​ലി​​യ ഇ​​ന്ത്യ ബി​​സി​​ന​​സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഇ​​ർ​​ഫാ​​ൻ മാ​​ലി​​ക്, ക്ലാ​​സി​​ക് ഫാ​​ഷ​​ൻ അ​​പ്പാ​​ര​​ൽ സി​​എം​​ഡി സ​​ന​​ൽ കു​​മാ​​ർ, ദു​​ബാ​​യ് ശാ​​ന്തി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എം​​ഡി ടി.​​എ​​ൻ. കൃ​​ഷ്ണ​​കു​​മാ​​ർ എ​​ന്നി​​വ​​ർ അ​​നു​​ഭ​​വ​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ചു.