ഐഎംഎ ഹെല്‍ത്ത് കെയര്‍ കോണ്‍ക്ലേവ് പത്തിന്
Friday, December 8, 2023 1:38 AM IST
കൊച്ചി: ഐഎംഎ കൊച്ചിയും ബ്രാന്റ് സ്റ്റോറീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ കോണ്‍ക്ലേവ് ലോകമനുഷ്യാവകാശ ദിനമായ ഈ മാസം പത്തിന് കലൂര്‍ ഐഎംഎ ഹൗസില്‍ നടക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന കോണ്‍ക്ലേവ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.കെ. സിയാദ് റഹ്മാന് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി ഉടമകള്‍, സിഇഒമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു നടപ്പിലാക്കേണ്ട വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍, ട്രഷറര്‍ ഡോ. സച്ചിന് സുരേഷ് എന്നിവര്‍ അറിയിച്ചു.