കൊ​​​ച്ചി: വി​​​വി​​​ധ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ള്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് വ​​​ര്‍​ധി​​​പ്പി​​​ച്ചു. 500 ദി​​​വ​​​സം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള റെ​​​സി​​​ഡ​​ന്‍റ്, നോ​​​ണ്‍ റെ​​​സി​​​ഡ​​​ന്‍റ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ പ​​​ലി​​​ശ​​നി​​​ര​​​ക്ക് 7.50 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണു കൂ​​​ട്ടി​​​യ​​​ത്.

കാ​​​ലാ​​​വ​​​ധി​​​ക്കു​​ശേ​​​ഷം മാ​​​ത്രം പി​​​ന്‍​വ​​​ലി​​​ക്കാ​​​വു​​​ന്ന സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 7.65 ശ​​ത​​മാ​​നം പ​​​ലി​​​ശ ല​​​ഭി​​​ക്കും. മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് പ​​​ര​​​മാ​​​വ​​​ധി 8.15 ശ​​​ത​​​മാ​​​നം വ​​​രെ ല​​​ഭി​​​ക്കും. 21 മാ​​​സം മു​​​ത​​​ല്‍ മൂ​​​ന്നു വ​​​ര്‍​ഷം വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്ക് 7.80 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ല​​​ഭി​​​ക്കും.


ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലു​​​ള്ള, കാ​​​ലാ​​​വ​​​ധി​​​ക്കു മു​​​ന്പ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​വു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 7.05 ശ​​​ത​​​മാ​​​ന​​​വും കാ​​​ലാ​​​വ​​​ധി​​​ക്കു​​ശേ​​​ഷം മാ​​​ത്രം പി​​​ൻ​​​വ​​​ലി​​​ക്കാ​​​വു​​​ന്ന​​​വ​​​യ്ക്ക് 7.30 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക.