എച്ച്ഡിഎഫ്സിയിൽ ‘ഫെസ്റ്റീവ് ട്രീറ്റ്സ് ’
Friday, September 2, 2022 11:52 PM IST
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക്, കേരളത്തിൽ ഓണം “ഫെസ്റ്റീവ് ട്രീറ്റ്സ്” കാമ്പെയിനു കീഴിൽ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചു. ഒരു ഡസൻ വായ്പാ ഉൽപ്പന്നങ്ങൾ ഇതിലുണ്ട്. സെപ്റ്റംബർ 30 വരെ ഓഫറുകൾ ഉണ്ടാകും. ഓഫറുകൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഏതെങ്കിലും ബ്രാഞ്ച് സന്ദർശിക്കുകയോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയോ ചെയ്യാം.