അപ്പസ്തോലിക് നുണ്ഷ്യേച്ചറിലെത്തി അനുശോചനം രേഖപ്പെടുത്തി രാഹുൽ
Saturday, April 26, 2025 1:43 AM IST
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ന്യൂഡൽഹിയിലെ അപ്പസ്തോലിക് നുണ്ഷ്യേച്ചറിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അനുശോചനം രേഖപ്പെടുത്തി.
ഔദ്യോഗിക ഡയറിയിൽ അനുശോചനം രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലിയെ സന്ദർശിക്കുകയും ചെയ്തു.
വിദേശ എംബസിക്കു സമാനമായ കത്തോലിക്കാസഭയുടെയും വത്തിക്കാന്റെയും ഇന്ത്യയിലെ നയതന്ത്ര കാര്യാലയമാണ് അപ്പസ്തോലിക് നുണ്‍ഷ്യേച്ചർ.
കഴിഞ്ഞദിവസം കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അപ്പസ്തോലിക് നുണ്ഷ്യേച്ചറിലെത്തി ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.