ദുഃഖാചരണം: നന്ദി അറിയിച്ച് സിബിസിഐ
Saturday, April 26, 2025 1:43 AM IST
ന്യൂഡൽഹി: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിയിൽ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ കത്തോലിക്കാമെത്രാൻ സമിതി (സിബിസിഐ) കത്തെഴുതി.
ഫ്രാൻസിസ് മാർപാപ്പ തന്റെ പദവിയിലുടനീളം പ്രകടിപ്പിച്ച സമാധാനം, കാരുണ്യം, നീതി എന്നീ മൂല്യങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ ആദരവിന്റെ പ്രകടനമാണു നടപടിയെന്ന് കത്തിൽ സൂചിപ്പിച്ചു.
കത്തോലിക്കാസഭയോടുള്ള ആദരവ് ഇതിലൂടെ പ്രകടമാകുന്നു. കത്തോലിക്കർ മാത്രമല്ല ഫ്രാൻസിസ് മാർപാപ്പയുടെ പൈതൃകത്തെ വളരെയധികം ബഹുമാനിക്കുന്ന രാജ്യത്തുടനീളമുള്ള മറ്റു മതസ്ഥരും ദുഃഖാചരണ പ്രഖ്യാപനത്തെ വിലമതിപ്പോടെ സ്വീകരിക്കുമെന്നും സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.