മുഖ്യമന്ത്രിമാർക്ക് കേന്ദ്രനിർദേശം; പാക് പൗരന്മാരെ ഉടൻ നാടുകടത്തണം
Saturday, April 26, 2025 2:11 AM IST
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പാക്കിസ്ഥാൻ പൗരന്മാരെയും എത്രയുംവേഗം തിരിച്ചയയ്ക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്കു നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ പൗരന്മാർക്കുള്ള വീസ റദ്ദാക്കിയ നടപടിക്കു പിന്നാലെയാണു കേന്ദ്രസർക്കാർ നിർദേശം. പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഫോണിലൂടെയാണ് മുഖ്യമന്ത്രിമാർക്ക് അമിത് ഷാ നിർദേശം നൽകിയത്.
ഈമാസം 27നു മുന്പായി രാജ്യം വിടാനാണു പാക് പൗരന്മാർക്ക് നേരത്തേ കേന്ദ്രസർക്കാർ നൽകിയ നിർദേശം. മെഡിക്കൽ വീസയുള്ള പാക് പൗരന്മാരോട് ഈ മാസം 29നു നാടുവിടണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.