തദ്ദേശ സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണവുമായി തമിഴ്നാട്
Thursday, April 17, 2025 2:09 AM IST
ചെന്നൈ: തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഭിന്നശേഷിക്കാർക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള നിയമഭേദഗതിയുമായി തമിഴ്നാട്.
ഇതിനായി 1994 ലെ പഞ്ചായത്ത് നിയമം ഉൾപ്പെടെ ഭേദഗതി ചെയ്യാനാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഇപ്പോൾ തുല്യപരിഗണന മാത്രമാണുള്ളത്.
നിയമഭേദഗതിയിലൂടെ തദ്ദേശ ഭരണത്തിൽ നേതൃപരമായ പങ്കുവഹിക്കാനുള്ള അവസരവും ഭിന്നശേഷിക്കാർക്കു ലഭിക്കും. ഭിന്നശേഷിക്കാരായ 35 പേർ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ ജയിച്ചത്.
നിയമഭേഗതിയിലൂടെ നഗരസഭകളിലേക്ക് ഏകദേശം 650 പേരെയും ഗ്രാമപഞ്ചായത്തുകളിൽ 12,913 പേരെയും പഞ്ചായത്ത് യൂണിയനിൽ 388 പേരെയും തെരഞ്ഞെടുക്കാൻ അവസരമൊരുങ്ങുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.