ടോൾ ബൂത്തുകൾ ഇല്ലാതാക്കുമെന്ന് നിതിൻ ഗഡ്കരി
Thursday, April 17, 2025 2:09 AM IST
മുംബൈ: രാജ്യത്തെ ടോൾ ബൂത്തുകൾ ഇല്ലാതാക്കാൻ പുതിയ നയം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ കേന്ദ്രസർക്കാരിന്റെ പുതിയ ടോൾ നയം പുറത്തുവരുമെന്നും ടോൾ ബൂത്തുകളുമായി ബന്ധപ്പെട്ട പരാതികൾ അതോടുകൂടി അവസാനിക്കുമെന്നും ദാദറിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനവും വാഹനത്തിന്റെ നന്പർ പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുമുപയോഗിച്ച് പണം യാത്രക്കാരന്റെ അക്കൗണ്ടിൽനിന്ന് നേരിട്ട് പിൻവലിക്കപ്പെടുന്ന രീതിയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
വളരെക്കാലമായി ജനങ്ങൾ കാത്തിരുന്ന മുംബൈ-ഗോവ ഹൈവേയും ജൂൺ മാസത്തോടു കൂടി പൂർത്തിയാകുമെന്നു നിതിൻ ഗഡ്കരി ഉറപ്പുനൽകി.