സിപിഎം പിബി യോഗം മേയ് മൂന്നിന്
Thursday, April 17, 2025 2:09 AM IST
ന്യൂഡൽഹി: എം.എ. ബേബി ജനറൽ സെക്രട്ടറിയായശേഷവും എട്ടു പുതുമുഖങ്ങളുള്ളതുമായ സിപിഎം പോളിറ്റ് ബ്യൂറോയുടെ ആദ്യയോഗം മേയ് മൂന്നിന് ഡൽഹിയിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയനു മാത്രം 75 വയസ് പ്രായപരിധിയിൽ പ്രത്യേക ഒഴിവു നൽകി നിലനിർത്തിയതോടെ പിബിയുടെ അംഗസംഖ്യ മധുരയിലെ പാർട്ടി കോണ്‍ഗ്രസിൽ 17ൽനിന്ന് 18 ആയി ഉയർത്തിയിരുന്നു.
മേയ് രണ്ടിന് ചേരാനിരുന്ന പിബി യോഗം മുഖ്യമന്ത്രി പിണറായിയുടെ സൗകര്യാർഥമാണ് മൂന്നിലേക്കു മാറ്റിയത്.