ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്ത് രാഷ്ട്രപതി
Tuesday, February 11, 2025 4:22 AM IST
പ്രയാഗ്രാജ്: ഇന്ത്യയുടെ സന്പന്നമായ സാംസ്കാരിക മഹിമയുടെ അടയാളമാണ് കുംഭമേളയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്നലെ പ്രയാഗ്രാജിലെ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തശേഷമാണ് രാഷ്ട്രപതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സ്നാനത്തിനുമുന്പ് സൂര്യന് അർഘ്യവും കരിക്ക് നേദ്യവും നല്കി. ഗംഗയ്ക്കു മുകളിലൂടെ പറന്ന ദേശാടനക്കിളികൾക്കു ധാന്യമണികൾ നല്കി. പിന്നീട് അക്ഷയാവതി, ബഡേ ഹനുമാൻ ക്ഷേത്രം, സരസ്വതീ കൂപ് ,ഡിജിറ്റൽ മഹാകുംഭ് എക്സ്പീരിയൻസ് സെന്റർ എന്നിവ സന്ദർശിച്ചശേഷമായിരുന്നു മടക്കം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രപതിയെ അനുഗമിച്ചു.