ഹരിയാന മന്ത്രി അനിൽ വിജിന് ബിജെപി നേതൃത്വം നോട്ടീസ് നൽകി
Tuesday, February 11, 2025 4:22 AM IST
ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽസ ബദോലിക്കും എതിരേ നിരന്തരം പ്രസ്താവന നടത്തുന്ന മന്ത്രി അനിൽ വിജിന് ബിജെപി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകി. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഴു തവണ നിയമസഭാംഗമായിട്ടുള്ള അനിൽ വിജ് മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്നയാളാണ്. 2014ൽ വിജിനെ തഴഞ്ഞാണ് മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയാക്കിയത്.