എംഎൽഎമാരുടെ രഹസ്യയോഗം വിളിച്ച് ബിജെപി നേതൃത്വം
Tuesday, February 11, 2025 4:22 AM IST
ഇംഫാൽ: മണിപ്പുരിൽ എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ തുടർനടപടികൾ ആലോചിക്കാൻ രഹസ്യയോഗം വിളിച്ച് ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതല വഹിക്കുന്ന സംബിത് പത്ര ഇംഫാലിലെ ഒരു ഹോട്ടലിൽ വിളിച്ചുചേർത്ത യോഗത്തിൽ നിരവധി എംഎൽഎമാർ പങ്കെടുത്തു. തുടർനടപടികൾ തീരുമാനിക്കുന്നതിനായി വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.