തെലുങ്കാന കോൺഗ്രസ് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും
Thursday, February 6, 2025 4:50 AM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയും മുതിർന്ന കോൺഗ്രസ് നേതാക്കളും ഇന്ന് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ജാതി സെൻസസുമാണ് ചർച്ചാവിഷയം എന്നാണ് ഔദ്യോഗിക വിശദീകരണം. തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ്മുൻഷി, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബി. മഹേഷ്കുമാർ ഗൗഡ് തുടങ്ങിയവരും പങ്കെടുക്കും.