കാട്ടാന ആക്രമണം; ആസാമില്‍ ഏഴ് തൊഴിലാളികള്‍ക്കു പരിക്ക്
Thursday, January 23, 2025 3:52 AM IST
ദിബ്രുഗഡ്: ആസാമിലെ ദിബ്രുഗഡില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഏഴ് സ്ത്രീത്തൊഴിലാളികൾക്കു പരിക്കേറ്റു.
നഹര്‍കതിയ മേഖലയിലെ തിപാം തേയില തോട്ടത്തില്‍ ഇന്നലെ രാവിലെയായിരുന്നു കാട്ടാനയുടെ കടന്നുകയറ്റം. നാലു തൊഴിലാളികൾക്കു സാരമായ പരിക്കേറ്റതായി തേയില കന്പനി അറിയിച്ചു.
പതിനേഴ് സ്ത്രീത്തൊഴിലാളികള്‍ റോഡിനോടു ചേര്‍ന്നുള്ള സ്ഥലത്ത് കൊളുന്ത് നുള്ളുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭക്ഷണംതേടി പലപ്പോഴും ആനകള്‍ എത്താറുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.