ദല്ലേവാളിന്റെ നിരാഹാരം: കോടതിയലക്ഷ്യ നടപടികൾക്കു സ്റ്റേ
Thursday, January 23, 2025 3:52 AM IST
ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.
അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കർഷകനേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ദല്ലേവാളിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും പഞ്ചാബ് സർക്കാർ അദ്ദേഹത്തെ പ്രതിഷേധസ്ഥലത്തിനടുത്തുള്ള താത്കാലിക ആശുപത്രിയിലേക്കു മാറ്റിയതായും പഞ്ചാബ് സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ ഗുർമീന്ദർ സിംഗ് കോടതിയെ അറിയിച്ചു.