ബംഗ്ലാദേശ് കുടിയേറ്റക്കാരൻ തോക്കുമായി പിടിയിൽ
Thursday, January 23, 2025 3:52 AM IST
അഗർത്തല (ത്രിപുര): ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ തോക്കുസഹിതം അഗർത്തലയിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ഖഗ്രചാരി ജില്ലക്കാരനായ സമാജ്പ്രിയ ചക്മയാണ് അറസ്റ്റിലായത്.
തോക്കും മൂന്നു വെടിയുണ്ടകളും 2.21 ലക്ഷം രൂപയും 25,000 രൂപയുടെ ബംഗ്ലാദേശ് നോട്ടുകളും ഇയാളുടെ പക്കൽനിന്നു പോലീസ് കണ്ടെടുത്തു. അഗർത്തലയിൽ വാടകവീട്ടിൽ കഴിയുകയായിരുന്ന ചക്മയെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.