ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ആ​​​ഴ്ച​​​ക​​​ൾ മാ​​​ത്രം ബാ​​​ക്കി​​​നി​​​ൽ​​​ക്കെ ഡ​​​ൽ​​​ഹി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ വ​​​ന്പ​​​ൻ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബി​​​ജെ​​​പി ര​​​ണ്ടാം പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി.

സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കെ​​​ജി മു​​​ത​​​ൽ പി​​​ജി വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്ന്.


അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ യു​​​പി​​​എ​​​സ്‌​​​സി, സം​​​സ്ഥാ​​​ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി​​​യ മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 15,000 രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കുമെന്നും പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.