കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ൽ വ​​​​​നി​​​​​താ ഡോ​​​​​ക്ട​​​​​റെ ബ​​​​​ലാ​​​​​ത്സം​​​​​ഗം ചെ​​​​​യ്തു കൊ​​​​​ന്ന കേ​​​​​സി​​​​​ലെ പ്ര​​​​​തി​​​​​ക്കു വ​​​​​ധ​​​​​ശി​​​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​യി സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ക​​​​​ൽ​​​​​ക്ക​​​​​ട്ട ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​ൽ.

കോ​​​​​ൽ​​​​​ക്ക​​​​​ത്ത ആ​​​​​ർ​​​​​ജി കർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ പി​​​​​ജി ഡോ​​​​​ക്ട​​​​​റെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​​​സി​​​​​ലെ ഏ​​​​​ക പ്ര​​​​​തി സ​​​​​ഞ്ജ​​​​​യ് റോ​​​​​യി​​​​​ക്കു വി​​​​​ചാ​​​​​ര​​​​​ണ​​​​​ക്കോ​​​​​ട​​​​​തി വി​​​ധി​​​ച്ച മ​​​​​ര​​​​​ണം​​​​​വ​​​​​രെ ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​​​ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണു നി​​​യ​​​മ​​​പോ​​​രാ​​​ട്ടം.

അ​​​​​പ്പീ​​​​​ൽ അ​​​​​നു​​​​​മ​​​​​തി തേ​​​​​ടി​​​​​യു​​​​​ള്ള അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ൽ കി​​​​​ഷോ​​​​​ർ ദ​​​​​ത്ത​​​​​യു​​​​​ടെ അ​​​​​പേ​​​​​ക്ഷ ജ​​​​​സ്റ്റീ​​​​​സ് ദെ​​​​​ബാം​​​​​ഗ്ഷു ബ​​​​​സ​​​​​ക്കി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഡി​​​​​വി​​​​​ഷ​​​​​ൻ ബ​​​​​ഞ്ച് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​​​യാ​​​​​ണ് സി​​​​​യാ​​​​​ൽ​​​​​ദ​​​​​യി​​​​​ലെ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജി അ​​​​​നി​​​​​ർ​​​​​ബ​​​​​ൻ ദാ​​​​​സ് പ്ര​​​​​തി​​ സ​​​ഞ്ജ​​​യ് റോ​​​യി​​​ക്കു മ​​​​​ര​​​​​ണം​​​​​വ​​​​​രെ ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​ വി​​​​​ധി​​​​​ച്ച​​​​​ത്. അ​​​​​പൂ​​​​​ർ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ കൊ​​​ല​​​പാ​​​തക​​​മെ​​​ന്ന പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ വാ​​​​​ദം ത​​​​​ള്ളി​​​യ കോ​​​ട​​​തി പ്ര​​​​​തി അ​​​​​ര​​​​​ല​​​​​ക്ഷം രൂ​​​​​പ പി​​​​​ഴ​​​​​യൊ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ഡോ​​​​​ക്ട​​​​​റു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​ർ​​​​​ക്ക് 17 ല​​​​​ക്ഷം രൂ​​​​​പ സം​​​​​സ്ഥാ​​​​​ന​​​​​ സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​യി അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


കോ​​​​​ട​​​​​തി​​​​​വി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള അ​​​​​തൃ​​​​​പ്തി പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി പ്ര​​​​​ക​​​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​​​ന്വേ​​​​​ഷ​​​​​ണ ചു​​​​​മ​​​​​ത​​​​​ല കോ​​​​​ൽ​​​​​ക്ക​​​​​ത്ത പോ​​​​​ലീ​​​​​സി​​​​​നാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ൽ പ്ര​​​​​തി​​​​​ക്കു വ​​​​​ധ​​​​​ശി​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യേ​​​​​നെ എ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. വി​​​ധി പു​​​റ​​​ത്തു​​​വ​​​ന്ന് 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം സം​​​സ്ഥാ​​​നം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ര്‍ഷം ഓ​​​​​​ഗ​​​​​​സ്റ്റ് ഒൻപതിനാ​​​​​​ണ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ സെ​​​​​​മി​​​​​​നാ​​​​​​ര്‍ ഹാ​​​​​​ളി​​​​​​ല്‍ ഡോ​​​​​​ക്ട​​​​​​റു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. ക്രൂ​​​​​​ര​​​​​​മാ​​​​​​യ ലൈം​​​​​​ഗി​​​​​​കപീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​നു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ന്ന് അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ല്‍ ക​​​​​​ണ്ടെ​​​​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​​​​ടു​​​​​​ത്ത​​​​​​ ദി​​​​​​വ​​​​​​സം ത​​​​​​ന്നെ കോ​​​​​​ല്‍ക്ക​​​​​​ത്ത പോലീ​​​​​​സി​​​​​​ലെ സി​​​​​​വി​​​​​​ക് വൊ​​​​​​ള​​​​​​ന്‍റിയ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന സ​​​​​​ഞ്ജ​​​​​​യ് റോ​​​​​​യി അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​യി. സ​​​ഞ്ജ​​​യ് റോ​​​യി​​​ക്കു പു​​​റ​​​മേ മ​​​റ്റു​​​ ചി​​​ല​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന വാ​​​ദം ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.