നക്സലിസം അന്ത്യശ്വാസം വലിക്കുന്നു: അമിത് ഷാ
Wednesday, January 22, 2025 2:36 AM IST
ന്യൂഡൽഹി: നക്സലുകളില്ലാത്ത ഭാരതം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും പ്രതിരോധ സേനകളുടെ കൂട്ടായ പരിശ്രമത്തിലൂടെ നക്സലിസം അവസാന ശ്വാസം വലിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഒഡീഷ-ഛത്തീസ്ഗഡ് അതിർത്തിയിൽ 14 മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നക്സലുകളില്ലാത്ത രാജ്യം സൃഷ്ടിക്കുന്നതിലേക്ക് രാജ്യം ഒരു പടികൂടി അടുത്തെന്ന് അമിത് ഷാ പ്രതികരിച്ചത്.
സിആർപിഎഫ്, ഒഡീഷയിലെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് , ഛത്തീസ്ഗഡ് പോലീസ് എന്നിവയുടെ സംയുക്ത നീക്കത്തിലൂടെ നടത്തിയ ആക്രമണം വൻ വിജയമാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു.