ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം ഒ​​​രുവ​​​ർ​​​ഷ ബി​​​എ​​​ഡ് കോ​​​ഴ്സ് തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രാ​​​ൻ നീ​​​ക്ക​​​വു​​​മാ​​​യി നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍സി​​​ൽ ഫോ​​​ർ ടീ​​​ച്ചേ​​​ഴ്സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (എ​​​ൻ​​​സി​​​ടി​​​ഇ).

ഇതിനായി ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ൾ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് എ​​​ൻ​​​സി​​​ടി​​​ഇ അ​​​ധ്യ​​​ക്ഷ​​​ൻ പ​​​ങ്ക​​​ജ് അ​​​റോ​​​റ അ​​​റി​​​യി​​​ച്ചു. 2014ൽ ​​​നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ ഒ​​​രു വ​​​ർ​​​ഷ ബി​​​എ​​​ഡ് കോ​​​ഴ്സ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ങ്ങ​​​ളു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രി​​​ക്കും തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കോ​​​ഴ്സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ചാ​​​ൽ നാ​​​ലു വ​​​ർ​​​ഷ ബി​​​രു​​​ദം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ര​​​ണ്ടുവ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ഒ​​​രുവ​​​ർ​​​ഷ ബി​​​എ​​​ഡ് കോ​​​ഴ്സി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടാം.


മൂ​​​ന്നുവ​​​ർ​​​ഷ യു​​​ജി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് കോ​​​ഴ്സി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ങ്ങ​​​നെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടുവ​​​ർ​​​ഷ ബി​​​എ​​​ഡി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണ​​​മെ​​​ന്നും പ​​​ങ്ക​​​ജ് അ​​​റി​​​യി​​​ച്ചു. 2020ലെ ​​​ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ലെ ശി​​​പാ​​​ർ​​​ശ​​​മാ​​​നി​​​ച്ചാ​​​യി​​​രി​​​ക്കും ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ൾ എ​​​ൻ​​​സി​​​ടി​​​ഇ ത​​​യാ​​​റാ​​​ക്കു​​​ക.

1995ൽ ​​​ആ​​​രം​​​ഭി​​​ച്ച ഒ​​​രു വ​​​ർ​​​ഷ ബി​​​എ​​​ഡ് കോ​​​ഴ്സി​​​നു നി​​​ല​​​വാ​​​ര​​​മി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് 2014ൽ ​​​നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ, അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും കോ​​​ഴ്സി​​​നെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ പ​​​ഠി​​​ക്കാ​​​ൻ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​ങ്ക​​​ജ് പ​​​റ​​​ഞ്ഞു.