ഏറ്റുമുട്ടലിനിടെ വെടിയേറ്റ എസ്ടിഎഫ് ഇൻസ്പെക്ടർ മരിച്ചു
Thursday, January 23, 2025 3:52 AM IST
ഗുരുഗ്രാം: യുപിയിൽ ഏറ്റുമുട്ടലിനിടെ പരിക്കേറ്റു ചികിത്സയിലായിരുന്ന സ്പെഷൽ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) ഇൻസ്പെക്ടർ സുനിൽകുമാർ(54) മരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരന്നു.
തിങ്കളാഴ്ച രാത്രി ഷംലി ജില്ലയിൽ ജിൻജിന മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുനിൽകുമാറിനു പരിക്കേറ്റത്. കൊടും ക്രിമിനലിനെയും മൂന്നു കൂട്ടാളികളെയും എസ്ടിഎഫ് സംഘം വെടിവച്ചു വീഴ്ത്തി പിടികൂടിയിരുന്നു. പരിക്കേറ്റ അർഷാദും കൂട്ടാളികളും ചികിത്സയ്ക്കിടെ മരിച്ചിരുന്നു.