താഹിർ ഹുസൈന്റെ ജാമ്യഹർജിയിൽ ഭിന്നവിധിയുമായി സുപ്രീംകോടതി
Thursday, January 23, 2025 3:52 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്നു സുപ്രീംകോടതി ജഡ്ജി പങ്കജ് മിത്തൽ.
ഡൽഹി കലാപക്കേസിലെ പ്രതിയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ താഹിർ ഹുസൈന്റെ ഇടക്കാല ജാമ്യഹർജിയിൽ ഭിന്നിവിധി രേഖപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റീസ് പങ്കജ് മിത്തൽ താഹിർ ഹുസൈന്റെ ഇടക്കാല ജാമ്യം നിരസിച്ചപ്പോൾ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റീസ് അഹ്സനുദ്ദീൻ അമാനുള്ള ജാമ്യം അനുവദിച്ചുകൊണ്ടും ഉത്തരവിട്ടു.