യെ​​​​ല്ലാ​​​​പു​​​​ര/​​​​റായ്ചു​​​​ർ: ഉ​​​​ത്ത​​​​ര​​​​ക​​​​ന്ന​​​​ഡ, റാ​​​​യ്ചു​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ റോ​​​​ട​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ 14 പേ​​​​ർ മ​​​​രി​​​​ച്ചു. പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.​

ഉ​​​ത്ത​​​ര ക​​​ന്ന​​​ഡ​​​യി​​​ലെ യെ​​​​ല്ലാ​​​​പു​​​​ര ച​​​​ന്ത​​​​യി​​​​ലേ​​​​ക്ക് പ​​​​ച്ച​​​​ക്ക​​​​റി​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രു​​​​മാ​​​​യി വ​​​​ന്ന ട്ര​​​​ക്ക് മ​​​​റ്റൊ​​​​രു വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് കൊ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് 50 അ​​​​ടി താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്കു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 10 പേ​​​​ർ മ​​​​രി​​​​ച്ചു.

ഹു​​​​ബ്ബ​​​​ള്ളി കിം​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള ര​​​​ണ്ടു​​​​പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് 5.30നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ഹാ​​​​വേ​​​​രി ജി​​​​ല്ല​​​​യി​​​​ലെ സ​​​​വ​​​​നൂ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് 50,000 രൂ​​​​പ​​​​യും ന​​​​ല്കു​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​നം ദു​​​​രി​​​​താ​​​​ശ്വാ​​​​സ സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല.


റാ​​​​യ്ചു​​​​രി​​​​ൽ സ്കൂ​​​​ൾ ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു​​​​മ​​​​റ​​​​ിഞ്ഞ് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഹം​​​​പി​​​​യി​​​​ലേ​​​​ക്ക് ടൂ​​​​ർ പോ​​​​യ മ​​​​ന്ത്രാ​​​​ല​​​​യ സം​​​​സ്കൃ​​​​ത പാ​​​​ഠ​​​​ശാ​​​​ല​​​​യു​​​​ടെ ബ​​​​സാ​​​​ണ് സി​​​​ന്ദ​​​​നു​​​​രി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു മ​​​​റി​​​​ഞ്ഞ​​​​ത്. ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​ത്തു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.