തെലുങ്ക് സിനിമാ നിർമാതാക്കളുടെ സ്ഥാപനങ്ങളിൽ റെയ്ഡ്
Wednesday, January 22, 2025 2:36 AM IST
ഹൈദരാബാദ്: പ്രമുഖ തെലുങ്കു സിനിമാ നിർമാതാവ് ദിൽ രാജുവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
നികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു റെയ്ഡ്. മറ്റു ചില നിർതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടന്നു.
ദിൽ രാജു എന്നറിയപ്പെടുന്ന വെങ്കട്ട രമണ റെഡ്ഢി തെലുങ്കാന ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻകൂടിയാണ്. രാം ചരൺ തേജയുടെ ഗെയിം ചേഞ്ചർ ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവാണ് ദിൽ രാജു.