ര​​​​ജൗ​​​​രി: ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ർ ര​​​​ജൗ​​​​രി ജി​​​​ല്ല​​​​യി​​​​ൽ അ​​​​ജ്ഞാ​​​​ത​​​​രോ​​​​ഗം ബാ​​​​ധി​​​​ച്ച് ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​കൂ​​​​ടി മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 17 ആ​​​​യി. ര​​​​ജൗ​​​​രി​​​​യി​​​​ലെ ബ​​​​ദാ​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ൽ മൂ​​​​ന്നു കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

45 ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും മ​​​​ര​​​​ണം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​തി​​​​ന​​​​ഞ്ചു​​​​ വ​​​​യ​​​​സു​​​​കാ​​​​രി യാ​​​​സ്മി​​​​ൻ കൗ​​​​സ​​​​റാ​​​​ണ് അ​​​​വ​​​​സാ​​​​നം മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ജ​​​​മ്മു​​​​വി​​​​ലെ എ​​​​സ്എം​​​​ജി​​​​എ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ​​​​യാ​​​​ണ് യാ​​​​സ്മി​​​​ൻ മ​​​​രി​​​​ച്ച​​​​ത്.


ദു​​​​രൂ​​​​ഹമ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം (എം​​​​എ​​​​ച്ച്എ) രൂ​​​​പീ​​​​ക​​​​രി​​​​ച്ച വി​​​​ദ​​​​ഗ്ധ സം​​​​ഘം ഇ​​​​ന്ന​​​​ലെ പ്ര​​​​ദേ​​​​ശം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

സം​​​​ഘം രാ​​​​വി​​​​ലെ 11.30 ഓ​​​​ടെ ബ​​​​ദാ​​​​ലി​​​​ലെ​​​​ത്തി മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​ ക​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു. പ​​​​നി, ശ​​​​രീ​​​​ര​​വേ​​​​ദ​​​​ന, ഓ​​​​ക്കാ​​​​നം, വി​​​​യ​​​​ർ​​​​ക്കൽ, ബോ​​​​ധ​​​​ക്ഷ​​​​യം എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​ജ്ഞാ​​​​ത​​​​രോ​​​​ഗ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ.