തെലുങ്കാന സ്വദേശി യുഎസിൽ വെടിയേറ്റു മരിച്ചു
Tuesday, January 21, 2025 2:30 AM IST
ഹൈദരാബാദ്: യുഎസിൽ ഇന്ത്യൻ വിദ്യാർഥി അജ്ഞാത അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. തെലുങ്കാനയിൽനിന്നുള്ള ഇരുപത്തിയാറുകാരനായ കെ. രവി തേജയാണ് കൊല്ലപ്പെട്ടത്.
2022ൽ ജോലി അന്വേഷിച്ച് യുഎസിലേക്ക് പോയതാണ് രവി തേജ. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് വിദ്യാർഥിയുടെ പിതാവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബറിലും തെലുങ്കാന സ്വദേശിയായ യുവാവിനെ യുഎസിലെ ഗ്യാസ് സ്റ്റേഷനിൽവച്ച് അക്രമികൾ വെടിവച്ചു കൊന്നിരുന്നു.