ഡൽഹിയിലേത് ആധിപത്യം നേടാനുള്ള വടംവലി: സച്ചിൻ പൈലറ്റ്
Tuesday, January 21, 2025 2:30 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ ആധിപത്യത്തിനു വേണ്ടിയുള്ള വടംവലി നടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.
ഡൽഹിയിലെ എഎപി സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിലുള്ള ആധിപത്യപോരാട്ടത്തിൽ വലയേണ്ടിവരുന്നത് അവിടുത്തെ ജനങ്ങളാണ്. ഇത്തവണ അവർ കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു