നടൻ വിജയ രംഗരാജു അന്തരിച്ചു
Tuesday, January 21, 2025 2:30 AM IST
ചെന്നൈ: വിയറ്റ്നാം കോളനി എന്ന സിനിമയിൽ റാവുത്തർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ്കുമാർ (70) എന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിനു ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു.