നാലു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Tuesday, January 21, 2025 2:30 AM IST
ഭുവനേശ്വർ/റായ്പുർ: ഒഡീഷയിലും ഛത്തീസ്ഗഡിലുമായി നാലു വനിതാ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒഡീഷയിൽ കുലിഘട്ട് റിസർവ് വനത്തിലായിരുന്നു ഏറ്റുമുട്ടൽ. വൻ ആയുധശേഖരവും പിടിച്ചെടുത്തു.
ഛത്തീസ്ഗഡിൽ ഗാരിയാബാദ് ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഒരു കോബ്ര കമാൻഡോയ്ക്കു പരിക്കേറ്റു. സംസ്ഥാനത്ത് ജനുവരിയിൽ മാത്രം 28 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.