സെന്റ് എഫ്രേം തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
Tuesday, January 21, 2025 2:30 AM IST
സത്ന (മധ്യപ്രദേശ്): സീറോമലബാർ സഭയുടെ മിഷൻ മേജർ സെമിനാരിയായ സെന്റ് എഫ്രേം തിയോളജിക്കൽ കോളജിൽ സ്ഥാപിതമായ സെന്റ് എഫ്രേം തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ചാൻസലറുമായ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. 32 വർഷമായി സെന്റ് എഫ്രേം തിയോളജിക്കൽ മേജർ സെമിനാരി മിഷൻ രംഗത്ത് നൽകിയ അതുല്യമായ സംഭാവനകളെ മാർ തട്ടിൽ പ്രശംസിച്ചു.
മിഷൻ രംഗത്ത് കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്ന യുവവൈദികരെ വാർത്തെടുക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം, ജ്ഞാനം, ജീവിതം എന്ന ആപ്തവാക്യത്തിൽ ഊന്നിയ ഇൻസ്റ്റിറ്റ്യൂട്ട് ലോഗോയും മാർ റാഫേൽ തട്ടിൽ അനാവരണം ചെയ്തു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപന ഡിക്രി മോഡറേറ്റർ മാർ ജോസഫ് കൊടകല്ലിൽ മേജർ ആർച്ച്ബിഷപ്പിൽനിന്ന് ഏറ്റുവാങ്ങി. സ്റ്റാറ്റ്യൂട്ട്സ് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട് ഏറ്റുവാങ്ങി. ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, സെമിനാരി റെക്ടർ റവ. ഡോ. മാത്യു കഴുതാടിയിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. അനീഷ് ജേക്കബ് കിഴക്കേവീട് എന്നിവർ പ്രസംഗിച്ചു.