സാമൂഹമാധ്യമ അക്കൗണ്ട്: രക്ഷിതാക്കളുടെ അനുമതി വേണം
Saturday, January 4, 2025 2:59 AM IST
ന്യൂഡല്‍ഹി: സാമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ഇടപെടലുകള്‍ പരിമിതപ്പെടുത്താന്‍ നിയമനിര്‍മാണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍.
18 വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുറക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണം എന്നതുള്‍പ്പെടെയാണ് നിർദേശം.
2023 ലെ ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം സംബന്ധിച്ച കരടു നിർദേശങ്ങളിലാണ് കുട്ടികളെ നിയന്ത്രിക്കാനുള്ള മാർഗങ്ങളും നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലായം ഇന്നലെയാണ് നിര്‍ദേശം പരസ്യപ്പെടുത്തിയത്. 45 ദിവസത്തിനകം പ്രതികരണങ്ങൾ സമര്‍പ്പിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.