മണിപ്പുർ ഗവർണറായി അജയ് ഭല്ല ചുമലയേറ്റു
Saturday, January 4, 2025 3:00 AM IST
ഇംഫാൽ: മണിപ്പുർ ഗവർണറായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ചുമതലേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കൃഷ്ണകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, നിയമസഭാ സ്പക്കർ സത്യബ്രത സിംഗ്, മുൻമുഖ്യമന്ത്രിമാരായ ഒ.ഇബോബി സിംഗ്, രാധാബിനോദ് കൊയ്ജാം തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചുവർഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഭല്ല കഴിഞ്ഞ ഓഗസ്റ്റിലാണു വിരമിച്ചത്. 1984 ആസാം-മേഘാലയ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.