കേരളത്തിലെ ഉയർന്ന വൈദ്യുതിനിരക്ക്: ഇടപെടാതെ സുപ്രീംകോടതി
Saturday, January 4, 2025 2:59 AM IST
ന്യൂഡൽഹി: നടപടിക്രമങ്ങൾ പാലിക്കാതെയാണു കേരളത്തിൽ വൈദ്യുതിനിരക്ക് വർധിപ്പിച്ചതെന്നാരോപിച്ചു ആം ആദ്മി പാർട്ടി സംസ്ഥാന ഘടകം നൽകിയ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി.
നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ താരിഫ് അഥോറിറ്റിയെ സമീപിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
ചാർജ് വർധനയുമായി ബന്ധപ്പെട്ട് റഗുലേറ്ററി കമ്മീഷൻ നാലു ജില്ലകളിൽ പൊതു തെളിവെടുപ്പുകൾ നടത്തിയിരുന്നു.
നിരക്ക് വർധനയ്ക്കെതിരേ പൊതുവികാരം ഉണ്ടായിട്ടുണ്ടെന്നും അതിനാലാണു കമ്മീഷൻ തെളിവെടുപ്പ് നടത്തിയതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്നാണ് ആം ആദ്മി പാർട്ടിക്കുവണ്ടി സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യു വിൽസണ് സുപ്രീംകോടതയെ സമീപിച്ചത്.