പുഷ്പ 2 റിലീസിംഗ് ദിനത്തിലെ അപകടം: അല്ലു അര്ജുന് സ്ഥിരം ജാമ്യം
Saturday, January 4, 2025 2:59 AM IST
ന്യൂഡല്‍ഹി: പുഷ്പ 2 റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യതീയറ്ററില് തിക്കിലും തിരക്കിലുംപെട്ട് വീട്ടമ്മ മരിച്ച കേസില്‍ ചിത്രത്തിലെ നായകന് അല്ലു അര്‍ജനു കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
രണ്ടുമാസത്തേക്ക് എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നതുൾപ്പെടെ ഉപാധികളോടെയാണ് ജാമ്യം.
കഴിഞ്ഞ നാലിനാണ് തീയറ്ററിലുണ്ടായ അപകടത്തിൽ 35 കാരിയായ വീട്ടമ്മ മരിച്ചത്. ഇവരുടെ എട്ടുവയസുകാരനായ മകന് അപകടത്തിൽ പരിക്കേറ്റിരുന്നു. ഒരാഴ്ചയ്ക്കുശേഷം കേസിൽ നടനെ അറസ്റ്റ്ചെയ്തു. പിന്നീട് തെലുങ്കാന ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിക്കുകയായിരുന്നു.