കാസ്ഗഞ്ച് വർഗീയ കലാപം: 28 പേർക്ക് ജീവപര്യന്തം
Saturday, January 4, 2025 3:00 AM IST
ലക്നോ: യുപിയിലെ കാസ്ഗഞ്ചിൽ നടന്ന വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ 28 പേർക്ക് ജീവപര്യന്തം. പ്രതികൾ ഓരോരുത്തരും 80,000 രൂപ പിഴ അടയ്ക്കാനും എൻഐഎ പ്രത്യേക കോടതി ജഡ്ജി വിവേകാനന്ദ് ശരൺ ത്രിപാഠി വിധിച്ചു.
കൊലപാതകം, കൊലപാതകശ്രമം, കലാപം, ദേശീയ പതാകയെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ ശിക്ഷിച്ചത്. 2018ലെ തിരംഗ യാത്രയ്ക്കിടെയാണ് ചന്ദൻ ഗുപ്തയെ കൊല്ലപ്പെട്ടത്. തുടർന്ന് കാസ്ഗഞ്ചിൽ വർഗീയ സംഘർഷമുണ്ടായി. കേസിൽ 30 പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടു പേരെ കോടതി വെറുതെവിട്ടു.