ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക്കു പി​ന്നാ​ലെ ഹോ​ട്ട​ലു​ക​ൾ​ക്കും ബോം​ബ് ഭീ​ഷ​ണി.

കോ​ൽ​ക്ക​ത്ത, തി​രു​പ്പ​തി, രാ​ജ്കോ​ട്ട്, ല​ക്നോ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ ഭീ​ഷ​ണി​സ​ന്ദേ​ശം ല​ഭി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ല​ക്നോ​യി​ലെ മാ​രി​യ​റ്റ്, സ​ര​ക്ക, പി​ക്കാ​ഡി​ലി, കം​ഫ​ർ​ട്ട് വി​സ്ത, ഫോ​ർ​ച്യൂ​ണ്‍, ലെ​മ​ണ്‍ ട്രീ, ​ക്ലാ​ർ​ക്ക് അ​വാ​ദ്, കാ​സ, ദ​യാ​ൽ ഗേ​റ്റ്‌​വെ, സി​ൽ​വെ​റ്റ് എ​ന്നീ ഹോ​ട്ട​ലു​ക​ൾ​ക്കാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. തി​രു​പ്പ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്തെ മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ​ക്ക് ഇ-​മെ​യി​ൽ വ​ഴി​യാ​ണു ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. എ​ല്ലാം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​ൽ​ക്ക​ത്ത സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് അ​വി​ടെ പ​ത്തു ഹോ​ട്ട​ലു​ക​ൾ​ക്ക് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​ത്. ഇ​വ​യി​ൽ കൂ​ടു​ത​ലും ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളാ​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.


ഇന്നലെ 50 വി​മാ​ന​ങ്ങ​ൾ​ക്ക് ബോംബ് ഭീ​ഷ​ണി

ഇ​ന്ന​ലെ​യും വി​മാ​ന​ങ്ങ​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി. 50 സ​ർ​വീ​സു​ക​ൾ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​ൻ​ഡി​ഗോ​യു​ടെ 18 സ​ർ​വീ​സു​ക​ൾ​ക്കും വി​സ്താ​ര​യു​ടെ 17 സ​ർ​വീ​സു​ക​ൾ​ക്കും ആ​കാ​ശ എ​യ​റി​ന്‍റെ 15 സ​ർ​വീ​സു​ക​ൾ​ക്കു​മാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ടെ 350 വി​മാ​ന​സ​ർ​വീ​സു​ക​ൾ​ക്കു നേ​രേ​യാ​ണു വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.