ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ ര​​ണ്ടു തീ​​വ്ര​​വാ​​ദി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി സം​​ഘ​​ട​​ന​​യി​​ൽ​​പ്പെ​​ട്ട എ​​ൻ. പ്രി​​യോ സിം​​ഗ്, എ​​സ്. ദേ​​വ്‌​​ജി​​ത് സിം​​ഗ് (21) എ​​ന്നി​​വ​​രാ​​ണ് ടെ​​ഗ്നൗ​​പാ​​ൽ ജി​​ല്ല​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത്. ആ​​സാം റൈ​​ഫി​​ൾ​​സ് സം​​ഘ​​മാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. തു​​ട​​ർ​​ന്ന് പോ​​ലീ​​സി​​നു കൈ​​മാ​​റി.

വെ​​ള്ളി​​യാ​​ഴ്ച പ്രി​​പാ​​ക്(​​പ്രോ) സം​​ഘ​​ട​​ന​​യി​​ൽ​​പ്പെ​​ട്ട റോ​​ബ​​ർ​​ട്ട് ലാ​​ൽ​​ഹാ​​ഹ്ദം എ​​ന്ന​​യാ​​ളെ സു​​ര​​ക്ഷാ​​സേ​​ന പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് ഒ​​രു റൈ​​ഫി​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു.


ചു​​രാ​​ച​​ന്ദ്പു​​ർ ജി​​ല്ല​​യി​​ലെ തേ​​യി​​ജം​​ഗ് ഗ്രാ​​മ​​ത്തി​​ൽ സു​​ര​​ക്ഷാ​​സേ​​ന ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ അ​​ഞ്ചു റൈ​​ഫി​​ളു​​ക​​ൾ, ഒ​​രു നാ​​ട​​ൻ മോ​​ർ​​ട്ടാ​​ർ, നാ​​ലു ഡി​​റ്റ​​നേ​​റ്റ​​റു​​ക​​ൾ, ര​​ണ്ടു ഗ്ര​​നേ​​ഡു​​ക​​ൾ എ​​ന്നി​​വ ക​​ണ്ടെ​​ടു​​ത്തു.